ലോറിയും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം; ദമ്പതികള്‍ വെന്തു മരിച്ചു
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (08:44 IST)
ദേശീയപാത ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ദമ്പതികള്‍ വെന്തുമരിച്ചു. ബൈക്ക് യാത്രികരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് വട്ടോളി മനീഷ നിവാസില്‍ മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്.
ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു. കത്തിയമര്‍ന്ന ബൈക്കിന്റെ ക്രാഷ് ഗാര്‍ഡില്‍ കാല് കുരുങ്ങിയ യുവാവ് ബൈക്കിനു മുകളില്‍ കത്തിയമര്‍ന്ന നിലയില്‍ ആയിരുന്നു. യുവതി ബൈക്കില്‍ നിന്ന് തെറിച്ചുവീണിരുന്നു. ഇവരെ പിന്നീടാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെ എല്‍ 58 എല്‍ 3527 യമഹ എസ് ഇസഡ് ബൈക്ക് പാലാഴി മെട്രോ ആശുപത്രിക്ക് സമീപമാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. വടകരയില്‍ നിന്ന് മലപ്പുറം രാമപുരത്തേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം.