മൂന്ന് തവണ വകഭേദം സംഭവിച്ച വൈറസ് കേരളത്തിലും? അതിതീവ്ര രോഗവ്യാപനത്തിനു സാധ്യത

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (09:55 IST)
കേരളത്തില്‍ അതിതീവ്ര രോഗവ്യാപനത്തിനു സാധ്യത. മൂന്ന് തവണ വകഭേദം സംഭവിച്ച വൈറസ് കേരളത്തില്‍ പത്തനംതിട്ടയിലും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ സാന്നിധ്യം പത്തനംതിട്ടയില്‍ കണ്ടെത്തി. ഇത് പരിശോധിച്ച് ഉറപ്പിച്ചില്ലെങ്കിലും പുതിയ രോഗികളിലുണ്ടായ വൈറസ് ബാധയുടെ രീതിവെച്ച് ജനിതകമാറ്റം വന്നതാണെന്ന് അനുമാനിക്കേണ്ടിവരുന്ന സ്ഥിതിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതിനാല്‍, ജില്ലയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണ വകഭേദം സംഭവിച്ച വൈറസിന് രോഗവ്യാപനശേഷി വളരെ കൂടുതലാണ്. 
 
രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലാണ് മൂന്ന് തവണ വകഭേദം സംഭവിച്ച വൈറസ് സാന്നിധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയത്. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Read Here: ഇത് എന്റെ അവസാന പ്രഭാതമായിരിക്കാം'; കോവിഡ് ബാധിച്ച് മരിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ കുറിച്ചു
 
മൂന്നുതവണ വകഭേദം സംഭവിച്ച വൈറസ് സാന്നിധ്യമുണ്ടായാല്‍ പകര്‍ച്ച വളരെ വേഗത്തിലാകും. തല്‍ഫലം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനാണ് സാധ്യത. മൂന്ന് വ്യത്യസ്ത വകഭേദങ്ങള്‍ ചേര്‍ന്നാണ് പുതിയ വൈറസ് രൂപപ്പെടുന്നത്. 

Read Here: 'ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തുപോയി'; ദുഃഖവാര്‍ത്ത പങ്കുവച്ച് അമ്പിളി ദേവി
 

അനുബന്ധ വാര്‍ത്തകള്‍

Next Article