തിരുവനന്തപുരം ജില്ലയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു

എ കെ ജെ അയ്യര്‍
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (18:11 IST)
തിരുവനന്തപുരം ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു.
 
പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നല്ല നിലയിലാണ് മുന്നേറുന്നതെന്നും പൊതുജനങ്ങള്‍ കുറച്ചു കൂടി കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ പാലിയ്ക്കണമെന്നും മന്ത്രി പറഞ്ഞു.  
 
ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, റൂറല്‍ പോലീസ് മേധാവി ബി. അശോകന്‍, ഡി.സി.പി ദിവ്യഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്.ഷിനു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു.എസ് നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article