28 ദിവസം കറന്‍സികളിലും പ്ലാസ്റ്റിക്കിലും കൊറോണ വൈറസ് ജീവിക്കുമെന്ന് പഠനം

ശ്രീനു എസ്

തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (17:16 IST)
കൊറോണ വൈറസ് 28ദിവസത്തോളം ഫോണിലും കറന്‍സിയിലും ജീവിക്കുമെന്ന് പഠനം. ഓസ്ട്രേലിയന്‍ വൈറോളജി ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് വന്നത്. തണുത്ത പ്രതലങ്ങളിലും സ്റ്റീല്‍, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയവയിലും വൈറസ് 28 ദിവസം വരെ ജീവിക്കുമെന്ന് പറയുന്നു.
 
ചൂടുകൂടിയ സാഹചര്യങ്ങളില്‍ വൈറസിന്റെ അതിജീവനം കുറവായിരിക്കുമെന്ന് പഠനം പറയുന്നു. എന്നാല്‍ 20ഡിഗ്രി സെല്‍ഷ്യസിലൊക്കെ വൈറസിന്റെ ആയുസ് കൂടുമെന്ന് പറയുന്നു. 30ഡിഗ്രി സെല്‍ഷ്യസില്‍ ഏഴുദിവസവും 40ഡിഗ്രി സെല്‍ഷ്യസില്‍ 24മണിക്കൂര്‍ വൈറസ് ജീവിക്കുമെന്ന് പഠനം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍