സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഫെബ്രുവരി 2022 (19:49 IST)
ചാലക്കുടി: സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം കൂവക്കാട്ടിൽ രമേശൻ എന്ന 65 കാരനാണ് പിടിയിലായത്.

കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു കൊടുങ്ങല്ലൂർ സ്വദേശി മരങ്ങാശേരി സുധീരനിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയാണ് വഞ്ചിച്ചത്. ഇതിനൊപ്പം സുധീരന്റെ ഭാര്യയുടെ ബന്ധുവിന് കല്ലേറ്റുകര സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു ഒരു ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചു. പ്രതിയായ രമേശൻ മുൻ സഹകരണ ബാങ്ക് ജീവനക്കാരനും നിലവിൽ കൊടുങ്ങല്ലൂരിലെ ബാങ്കിൽ ഭാരവാഹിയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article