കൂപ്പുകൈ ചിഹ്‌നത്തിനെതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയായ ബി ജെ ഡി എസിന്റെ ചിഹ്‌നമാണ് കൂപ്പുകൈ. കൈപ്പത്തിയുമായി സാമ്യമുള്ളതിനാല്‍ ഈ ചിഹ്നം അനുവദിക്കരുതെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ചിഹ്‌നവുമായി സാമ്യമുള്ളതാണ് എസ് എന്‍ ഡ് പിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നം. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്‌നം അനുവദിക്കരുതെന്ന് സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹമെന്ന് സുധീരന്‍ പറഞ്ഞു. ഇത് കേരളത്തോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.