വിമതര്‍ക്കെതിരെ നടപടി; കാസര്‍കോട് ആറ് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥികളെ പുറത്താക്കി

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (09:19 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി ആരംഭിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെയാണ് ഡിസിസി പുറത്താക്കിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പികെ രാഗേഷ്, കെപി അനിത, കെ ബാലകൃഷ്ണന്‍, ലീല, ശോഭന, കെ. നൈന എന്നിവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കൂടാതെ ജില്ലയിലെ വിമതരുടെ പട്ടിക നല്‍കാനും കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഒരു തവണ കൂടി വിമതരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡി.സി.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമേ വിമര്‍ക്കെതിരെ നടപടിയെടുക്കുകയുളളു.