പോലീസും അയല്‍വാസിയും പീഡിപ്പിക്കുന്നതായി വീട്ടമ്മയുടെ പരാതി

എ കെ ജെ അയ്യര്‍
ബുധന്‍, 13 ജനുവരി 2021 (17:01 IST)
കൊച്ചി: പോലീസും അയല്‍വാസിയും തന്നെ നിരന്തരം ജാതി വിവേചനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി വീട്ടമ്മ പരാതി നല്‍കി. പനങ്ങാട് ഉദയത്തും വാതില്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും കുടിയിറക്കാന്‍ ശ്രമിക്കുന്നു എന്നും വീട്ടമ്മ ആരോപിച്ചു.
 
താന്‍ നല്‍കിയ പരാതിയില്‍ തങ്ങളെ പ്രതിയാക്കാനാണ് പോലീസ് നീക്കമെന്നും പട്ടികജാതിക്കാരി കൂടിയായ വീട്ടമ്മ പറയുന്നു. വീട്ടമ്മ പനങ്ങാട് പോലീസിലും തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് പരിശോധിക്കാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും എതിര്‍ പക്ഷത്തിന്റെ കൂട്ട് പിടിച്ചു കൂലിപ്പണിക്കാരനായ തന്റെ ഭര്‍ത്താവിനെ പ്രതിയാക്കി കേസെടുത്തു പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.  
 
വാഴിത്തര്‍ക്കത്തിന്റെ പേരിലാണ് അഭിപ്രായ വ്യത്യാസം ഉള്ളതെങ്കിലും തങ്ങളെ ജാതി വിവേചനത്താലാണ് നിരന്തരം പീഡിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article