വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ പരാതി; കേസെടുത്തേക്കും

Webdunia
തിങ്കള്‍, 11 ജൂലൈ 2022 (21:43 IST)
മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. നിരവധി പേരെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചത് അറിയാമെന്ന് യുട്യൂബ് ചാനലിലെ പരിപാടിയില്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് പരാതി. ക്രിമിനല്‍ കുറ്റകൃത്യത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നു. പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നു, കേസെടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article