'കലക്ടര്‍ ബ്രോ'യ്ക്ക് അപൂർവ്വരോഗം

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (18:54 IST)
'കലക്ടര്‍ ബ്രോ'യെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം വിളിക്കുന്ന പ്രശാന്ത് നായര്‍ക്ക് അപൂർവ്വ രോഗം. രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലാണ് പ്രശാന്ത് നായർ. ഇന്റഗ്രാമിലൂടെ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. 
 
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ കിടക്കുന്ന തന്റെ ചിത്രം സഹിതമാണു കുറിപ്പ്. മകൾ അമ്മുവാണു ചിത്രമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ് തനിക്കെന്ന് പ്രശാന്ത്കുറിച്ചു. 
 
നേരത്തേ കണ്ടുപിടിച്ചതിനാൽ ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എംആര്‍ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോടൊക്കെ നന്നായി പ്രതികരിക്കുന്നുണ്ട്. മകളെടുത്ത ചിത്രം നല്ലതാണെന്നും രോഗിയുടെ ‘അയ്യോ പാവം’ ഭാവം കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് കുറിപ്പിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article