ദുൽഖറിനൊപ്പം അഭിനയിക്കണമെന്ന് റാണ; കൈയിൽ നിറയെ ചിത്രങ്ങളുമായി താരപുത്രൻ തിരക്കിലും

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:07 IST)
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ തെലുങ്ക് താരമാണ് റാണ ദഗ്ഗുപതി. റാണയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. നാഗചൈതന്യ വഴിയാണ് ദുല്‍ഖര്‍ റാണയെ പരിചയപ്പെട്ടത്. 
 
ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് കുഞ്ഞുമറിയമെത്തിയപ്പോള്‍ റാണ താരകുടുംബത്തെ സന്ദര്‍ശിച്ചിത് ആരാധകർ ഏറ്റെടുത്തിരുന്നു. നാഗചൈതന്യയുടെ ഏറ്റവും അടുത്ത് സുഹൃത്തായതിന് ശേഷമാണ് റാണ എന്റെ അടുത്ത സുഹൃത്തായി മാറിയതെന്ന് ദുൽഖർ തന്നെ പറഞ്ഞിരുന്നു. മഹാനടിയിലൂടെ തെലുങ്ക് ജനതയുടെ കൈയ്യടി നേടിയപ്പോള്‍ ഏറെ സന്തോഷിച്ചത് താനായിരുന്നുവെന്ന് റാണയും പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ വളര്‍ച്ചയില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും താരം പറയുന്നു.
 
ഇനി താരത്തിനുള്ളാ ആഗ്രഹം വലുതാണ്. ദുൽഖറിനൊപ്പം ഒരു സിനിമയി അഭിനയിക്കണം. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്. റാണയുടെ ആഗ്രഹമായതുകൊണ്ടുതന്നെ അത് ചുമ്മാ അങ്ങ് തള്ളിക്കളയാൻ വരേണ്ട എന്നുതന്നെ പറയാം. പക്ഷേ താരപുത്രൻ കൈയിൽ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. എങ്കിലും ആത്‌മമിത്രമായ ദുൽഖറിനൊപ്പം റാണ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകതന്നെ ചെയ്യാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍