വിവാദപ്രസ്താവനയുമായി എം എം മണി: നൂറ്റാണ്ടുകൂടുമ്പോള്‍ പ്രളയം വരും, കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും!
വിവാദപ്രസ്താവനയുമായി മന്ത്രി എം എം മണി വീണ്ടും. ഇത്തവണ പ്രളയത്തെക്കുറിച്ചാണ് മണിയുടെ നാവ് വേണ്ടാത്തത് പറഞ്ഞത്. “നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര്‍ മരിക്കും, കുറേപ്പേര്‍ ജീവിക്കും... എന്നാല്‍ ജീവിതയാത്ര തുടരും” എന്നാണ് മണി പറയുന്നത്.
“ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടാണോ മഴ വന്നത്? നാനൂറോളം പേര്‍ മരിച്ചു. ഒരുപാടുപേര്‍ക്ക് പരുക്കേറ്റു. പതിനായിരക്കണക്കിന് വീടുകള്‍ നഷ്ടപ്പെട്ടു. കന്നുകാലികള്‍ ചത്തു. ഇതൊക്കെ പ്രകൃതിസൃഷ്ടിയാണ്” - പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എം എം മണി വ്യക്തമാക്കി.