നല്ലതെന്ന് ഇ പി ജയരാജനും ജലീലും, വഴങ്ങാതെ എ കെ ബാലൻ!

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (08:56 IST)
സംസ്ഥാനത്ത ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിനെതിരെ മന്ത്രിമാർ.  ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതിനെതിരേ എകെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയുമായി രംഗത്തെത്തി. 
 
അതേസമയം, കെടി ജലീല്‍, ഇപി ജയരാജന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിയതിനെ അനൂകൂലിച്ചും രംഗത്തെത്തി. ഉത്തരവ് പരിശോധിക്കണമെന്നും ആഘോഷങ്ങള്‍ ഒഴിവാക്കി പരിപാടി നടത്തിക്കൂടെയെന്നും മന്ത്രിസഭപോലും അറിയാത്ത തീരുമാനം ആരുടെ നിർദേശപ്രകാരമാണെന്നും എകെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.  
 
അതേസമയം, കലോത്സവം ഒഴിവാക്കിയതു മാനുഷിക പരിഗണന കണക്കിലെടുത്താണെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം. ആഘോഷ പരിപാടികള്‍ ഒഴിവാക്കിയത് സര്‍ക്കാര്‍ തീരുമാനമാണെന്നും മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
 
സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ‍ ആഘോഷ പരിപാടികളും ഒരുവർഷത്തേക്ക് റദ്ദുചെയ്തുകൊണ്ട് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാനാഥ് സിൻ‌ഹ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിപാടികൾക്കായി മറ്റിവച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഉത്തരവ് വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍