മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയേക്കില്ല. സമയപരിമിതിയാണ് കൂടിക്കാഴ്ച വേണ്ടെന്നു വയ്ക്കാന്‍ കാരണമെന്നാണ് വിശദീകരണം. ടൈറ്റാനിയം കേസില്‍ ചര്‍ച്ച നടത്തുന്നത് എഐസിസി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി മദ്യനയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടും സംസ്ഥാനത്തെ സാഹചര്യങ്ങളും ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി കാണും. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി ഉച്ചയക്ക് 12.30 ന് കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി വൈകിട്ട് തിരുവനന്തപുരത്തേക്കു മടങ്ങും.