കനത്ത ആശങ്കയിൽ സംസ്ഥാനം, ഇന്ന് 42 കൊവിഡ് കേസുകൾ,2 പേർക്ക് രോഗമുക്തി

Webdunia
വെള്ളി, 22 മെയ് 2020 (17:17 IST)
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ട് പേർക്ക് മാത്രമാണ് ഇന്ന് രോഗം നെഗറ്റീവായത്. ഏറ്റവും അധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമാണിന്ന് എന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം തുടങ്ങിയത്.
 
കണ്ണൂർ-12,കാസർകോറ്റ്-7,കോഴിക്കോട്,പാലക്കാട്-5 മലപ്പുറം-4, കോട്ടയം-2 കൊല്ലം,പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.പോസിറ്റീവായവരിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ്. തമിഴ്‌നാട്,ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വിദേശത്ത് നിന്നും എത്തിയ 17 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്.കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 732 ആയി. 216 പേർ ഇപ്പോഴും ചികിത്സയിലാണ്.സംസ്ഥാനത്താകെ 84258 പേർ നിരീക്ഷണത്തിലാണ് ഇതിൽ 83649 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇതുവരെ 51310 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിൽ പെട്ട 7072 സാമ്പിളുകളിൽ 6630 എണ്ണം നെഗറ്റീവായി. നിലവിൽ 28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.ഇതുവരെ 91344 പേരാണ് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ അതിർത്തിക്ക് പുറത്ത് നിന്നെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article