ഉംപുൻ ചുഴലിക്കാറ്റ്: ബംഗാളിന് 1000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വെള്ളി, 22 മെയ് 2020 (16:12 IST)
ഉംപുൻ ചുഴലിക്കാറ്റ് വൻ നാശനഷ്ടം വരുത്തിയ ബംഗാളിന് 1000 കോടി രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും അറിയിച്ചു.
 
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർത്ഥനപ്രകാരം ബംഗാളിലെത്തിയ പ്രധാനമന്ത്രി ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച മേഖലകൾ ഹെലികോപ്‌ടറിൽ സന്ദർശിച്ച് വിലയിരുത്തി.ശേഷം ബസിര്‍ഹത്ത് മേഖലയ്ക്ക് സമീപത്തെ സ്‌കൂളില്‍ അവലോകന യോഗം ചേര്‍ന്നു. ഉംപുന്‍ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും 80 പേരുടെ ജീവൻ നഷ്ടമായെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിയെ അറിയിച്ചു.അതേസമയം ഉംപുൻ ഉംപുന്‍ ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പ്രതികരിച്ചില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍