യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി; മഷി ഷര്‍ട്ടില്‍ പുരട്ടിയുള്ള സമരം പരിഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (10:34 IST)
കൂട്ടിയ സ്വാശ്രയഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നടപടിയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയപ്പോള്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
 
പ്രകോപനമുണ്ടാക്കിയത് സമരക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാനലുകാര്‍ വാടകയ്ക്ക് എടുത്തവരാണ് തന്നെ കരിങ്കൊടി കാണിച്ചത്. വാടകയ്ക്ക് എടുത്ത സമരക്കാരാണ് സമരം ചെയ്യുന്നത്. മഷിക്കുപ്പിയെടുത്ത് ഷര്‍ട്ടില്‍ പുരട്ടി ആക്രമണം നടത്തിയെന്ന് പറയുന്നത് ലജ്ജാകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
Next Article