കിഫ്‌ബിയെ വിമർശിക്കുന്നവർ സാഡിസ്റ്റുകളെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 16 നവം‌ബര്‍ 2021 (16:17 IST)
കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ചാൻസിലോർസ് അവാർഡ് ദാന ചടങ്ങിലാണ് മുഖ്യമത്രിയുടെ പരാമർശം. ഗവർണറുടെ സാന്നിധ്യത്തിലാണ് കിഫ്‌ബിയെ കുറിച്ചുള്ള വിമർശനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി.
 
നേരത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലും വിഷയത്തിൽ രംഗത്ത് വന്നിരുന്നു. കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാർത്തകളാണെന്നും സി‌എ‌ജി റിപ്പോർട്ടിൽ കി‌ഫ്ബിക്കെതിരെ വിമർശനങ്ങൾ വന്നിരുന്നുവെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. സിഎ‌ജി സ്പെഷ്യൽ ഓഡിറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
 
എന്നാൽ സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ലെന്നും  അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണമെന്നും ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനമുയര്‍ത്തുന്നത് ശരിയല്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article