സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.സാമൂഹ്യ അകലം പാലിക്കാത്ത അവസ്ഥയുമുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ പ്രവര്‍ത്തിച്ചാല്‍ പിന്നെ തുറക്കാൻ അനുവദിക്കില്ലെന്നും അത്തരം നടപടികളിലേക്ക് പോവേണ്ടുന്ന സാഹചര്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.