അതിതീവ്ര മഴയ്ക്ക് പിന്നാലെ കാത്തിരിക്കുന്നത് തീവ്ര വര‌ൾച്ച: കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്‌ത്രജ്ഞൻ

Webdunia
വെള്ളി, 24 ഡിസം‌ബര്‍ 2021 (15:08 IST)
അതിതീവ്ര മഴയ്ക്ക് പിന്നാലെ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോളിന്റെ മുന്നറിയിപ്പ്. വിശദമായ റിസ്‌ക് മാപ്പിങ് നടത്തി കേരളം ഇപ്പോൾ തന്നെ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഭാവി കാലാവസ്ഥാ മാറ്റങ്ങൾ പരിഗണിച്ച് വേണം വികസനപദ്ധതികൾ നടപ്പിലാക്കാനുമെന്നും അദേഹം വ്യക്തമാക്കി.
 
അറബിക്കടലിൻറ്റെ താപനില മാറുന്നതിനൊപ്പം തന്നെ കാലാവസ്ഥയും മാറുകയാണ്.കഴിഞ്ഞ നാല് ദശകങ്ങളില്‍ അറമ്പിക്കടലിലുണ്ടായ ചുഴലിക്കാറിന്‍റെ എണ്ണം കൂടി. ആഗോളതാപനില കൂടുന്നതനുസരിച്ച് കൂടുതല്‍ നീരാവിയും അറമ്പിക്കടലില്‍ നിന്ന് വരുന്നുണ്ട്. അതാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നു. 2018 മുതൽ വെള്ളപ്പൊക്കങ്ങൾ ദുരിതം വിതച്ചു. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യത മാത്യൂ കോൾ പറഞ്ഞു.
 
എവിടെയാണ് കടലാക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളത്, അതിത്രീവ മഴ ഉണ്ടാവാന്‍ സാധ്യതയുള്ളത് എവിടെയാണ് എന്നെല്ലാം വിശദമായ റിസ്ക് മാപ്പിംഗ് നടത്തുകയാണ് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article