മടുത്തു, ഇനിയും തുടരാനാകില്ല; സികെ ജാനു എന്‍ഡിഎയുമായുള്ള ബന്ധം ആവസാനിപ്പിക്കുന്നു

Webdunia
ചൊവ്വ, 23 ജനുവരി 2018 (15:41 IST)
സി​കെ ജാ​നുവിന്റെ നേതൃത്വത്തിലുള്ള ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ എ​ൻ​ഡി​എയു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പിക്കുന്നു. മു​ത്ത​ങ്ങ വാ​ർ​ഷി​ക ദി​ന​മാ​യ ഫെ​ബ്രു​വ​രി 19ന് പുതിയ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുന്നതിനൊപ്പം എ​ൻ​ഡി​എ വിടുന്ന കാര്യവും ജാനു പ്ര​ഖ്യാ​പി​ക്കും.

ആദിവാസി വിഭാഗങ്ങളോട് എല്‍ഡിഎഫും യുഡിഎഫും തുടരുന്ന അവഗണയാണ് എ​ൻ​ഡി​എയും തുടരുന്നതെന്ന് ജാനു വ്യക്തമാക്കി.

എ​ൻ​ഡി​എയുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ ചില വാഗ്ദാനങ്ങള്‍ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ളി​ലോ കോ​ർപ​റേ​ഷ​നു​ക​ളി​ലോ ദേ​ശീ​യ പ​ട്ടി​ക​ജാ​തി - പ​ട്ടി​കവ​ർ​ഗ ക​മ്മീ​ഷ​നി​ലോ അം​ഗ​ത്വം ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​നം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ജാനു വ്യക്തമാക്കി.

നേരത്തെ, എന്‍ഡി‌എ മുന്നണിയില്‍ നിന്നും അകലുന്നതിന്റെ സൂചനകളുമായി ബിഡിജെ‌എസ് രംഗത്തുവന്നിരുന്നു. എന്‍ഡിയില്‍ ചേരുമ്പോള്‍ ലഭിച്ച വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും എല്‍‌ഡി‌എഫിനോടും യുഡി‌എഫി‌നോടും തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തമില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ മാസം  വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് എ​ൻ​ഡി​എയു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പിക്കാന്‍ ജാനുവും തയ്യാറെടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article