Civil Services Prelims Exam on May 25 in Three Kerala Cities
തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രാഥമികഘട്ടം (Preliminary) മെയ് 25-ന് രാജ്യം മുഴുവന്‍ ഒരേ ദിവസം നടക്കും. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലെ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.