Gold Rate: കുറഞ്ഞത് കൂടാന്‍ വേണ്ടി; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

രേണുക വേണു

ബുധന്‍, 21 മെയ് 2025 (11:23 IST)
Gold Rate: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിനു 220 രൂപയും പവനു 1760 രൂപയും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8,710 രൂപയാണ്. പവനു 71,440 രൂപയിലാണ് ഇന്ന് കച്ചവടം നടക്കുന്നത്. 
 
ഈ മാസം രണ്ടാം വാരത്തില്‍ 68,800 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് ഉയര്‍ന്നു. ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞ് സ്വര്‍ണവില 70,000 ല്‍ താഴെയെത്തിയിരുന്നു. വീണ്ടും 70,000 ത്തിനു മുകളില്‍ പോയെങ്കിലും പിന്നെയും വില ഇടിഞ്ഞു. 
 
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക - ചൈന വ്യാപാരയുദ്ധത്തിനു ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സ്വര്‍ണവില ഒറ്റയടിക്ക് കുറഞ്ഞതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍