മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം നടന്നത്.
മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ വച്ച് ലാലിന്റെ മിറ്റ്‌സുബുഷി പജേറോയില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനു സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല്‍ പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഷൂട്ടിങ്ങ് ലൊക്കേഷനായ ഇല്ലിത്തോട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഈ അപകടം നടന്നത്.