ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്

Webdunia
വ്യാഴം, 26 ജൂലൈ 2018 (17:43 IST)
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ചാമ്ബ്യന്‍ ഓഫ് എര്‍ത്തിനാണ് സിയാൽ അർഹമായത്. പൂർണമായും സൌരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എയപോർട്ടെന്ന സവിശേഷതയാണ് സിയാലിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
 
സിയൽ പരിസ്ഥിതി സംരക്ഷണത്തിനായി സ്വീകരിച്ചിട്ടുള്ള കാര്യങ്ങൽ മനസിലാക്കുന്നതിനായി യു.എന്‍.ആഗോള പരിസ്ഥിതി മേധാവിയും യു.എന്‍.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയില്‍ കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 
 
സെപ്റ്റംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തിൽ സിയാൽ ആ‍ദരമെടുവാങ്ങും. അസാധാരനമായ ഒരു മാതൃകയാണ് സിയാൽ കാഴ്ചവെച്ചിരിക്കുന്നത് എന്നും. മറ്റുള്ളവർ ഇത് മാതൃകയാക്കണമെന്നും പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട്  എറിക് സ്ലോഹംവ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article