പഞ്ഞമാസമായ കര്‍ക്കിടകത്തെ പടിയിറക്കി കേരളത്തില്‍ വസന്തകാലത്തിന്റെ തുടക്കം കുറിക്കുന്ന ചിങ്ങപ്പുലരിയില്‍ മലയാളമണ്ണ്. ചിങ്ങം പിറന്നതോടെ മലയാളികള്‍ക്ക് ഇനി പ്രതീക്ഷയുടെ പൊന്നോണക്കാലം കൂടിയാണ്.
വിളവെടുപ്പിന്റെ സമ്പല്‍സമൃദ്ധിയുടെയും പുതുവര്ഷാരംഭമായാണ് കര്‍ഷകദിനമായ ചിങ്ങം ഒന്ന് ആചരിക്കുന്നത്. അതേസമയം ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടന്നു. ഇനി കേരളത്തിന്റെ ഓരോ ദിനവും പൊന്നോണത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്.