കുട്ടിക്കടത്ത്: സിബിഐ അന്വേഷണം ആരംഭിച്ചു

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (16:56 IST)
അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള രണ്ടു അനാഥാലയങ്ങളിലേക്കാണു കുട്ടികളെ എത്തിച്ചത്. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ച രണ്ടു കേസുകളാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.

ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ട്രെയിന്‍മാര്‍ഗം പാലക്കാട്ടെത്തിക്കുകയായിരുന്നു. മൂന്നു ബിഹാര്‍ സ്വദേശികളും ഒരു ജാര്‍ഖണ്ഡ് സ്വദേശിയുമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ട്രെയിന്‍മാര്‍ഗം പാലക്കാട്ടെത്തിക്കുകയായിരുന്നു.