അട്ടപ്പാടിയിലെ ശിശുമരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ബുധന്‍, 26 നവം‌ബര്‍ 2014 (12:56 IST)
അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
 
സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ആദിവാസികളിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പരിഷ്‌കൃത സമൂഹമാണ് ആദിവാസികളുടെ ജീവിതം മാറ്റിമറിച്ചതെന്നും കോടതി പറഞ്ഞു.
 
ആദിവാസി കുട്ടികള്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പിവി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 
 
അതേസമയം അട്ടപ്പാടിയിലെ ശിശുമരണം നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച അറിവ് ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് വലിയ പ്രശ്‌നമാണെന്നും സംസ്ഥാനവുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറം പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക