മലയാളികള്‍ വിദ്യാഭ്യാസ രംഗത്ത് ഒന്നാമതാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നമുക്കൊന്നും അവകാശപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലം ടി.കെ.എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘൊഷം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
ഉന്നതവിദ്യാഭ്യാസം ചെയ്യാന്‍ കേരളത്തിനു പുറത്തുപോകേണ്ട അവസ്ഥയാണുള്ളത് എന്നും എല്ലാ കുട്ടികള്‍ക്കും ഇവിടെ പഠിക്കാനുള്ള അവസരം ലഭ്യമാക്കണം എന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ കുഞ്ഞ് മുസലിയാര്‍ നാടിന്റെ വിദ്യാഭ്യാസ പുരോഗതി സ്വപ്നം കണ്ട ആളാണെന്നും മെച്ചപ്പെട്ട കോളേജില്‍ പഠിക്കാനുള്ള ഭാഗ്യമാണ് കുട്ടികള്‍ക്ക് ടി.കെ.എമ്മില്‍ നിന്ന് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അദ്ദേഹം കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.