സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിക്കും. മുന്‍ ധനമന്ത്രി മാണിക്കു വേണ്ടിയാണ് താന്‍ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനു മുന്നോടിയായി ക്ലിഫ് ഹൌസില്‍ എത്തിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് അവതരണവുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ പ്രതിഷേധത്തിന് പരിധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ അഞ്ചാമത്തെ ബജറ്റാണ് 22 വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുന്നത്.