അധ്യാപക ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം വിക്ടേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്തില്ല. എന്നാല്‍ പ്രസംഗം കാണിക്കേണ്ടയെന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ചാനല്‍ പ്രസംഗം സംപ്രേക്ഷണം ചെയ്യാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ദൂരദര്‍ശന്‍, വിക്ടേഴ്സ് തുടങ്ങി സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ വഴി പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്നും പ്രധാന മന്ത്രിയുടെ പ്രസംഗം സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം നടക്കാതിരുന്നതോടെ പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ക്കു പ്രസംഗം കേള്‍ക്കാനായില്ല.