മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല, അങ്ങനെയൊരു പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും രമേശ് ചെന്നിത്തല

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2016 (11:02 IST)
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല. അങ്ങനെയൊരു പാരമ്പര്യം കോണ്‍ഗ്രസിനില്ല. നേതാക്കാള്‍ കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
 
ജയസാധ്യതയും ജനസമ്മതിയുമാവും മാനദണ്ഡമെന്നും ചെന്നിത്തല വ്യക്തമാക്കി. കെ പി സി സിയുടെയും ഹൈക്കമാൻഡിന്‍റെയും നിലപാടിനോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.