ശബരിമല പ്രചാരണായുധമാക്കരുത്; നിലപാട് ആവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - ടിക്കാറാം മീണയെ മാറ്റണമെന്ന് ബിജെപി

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (19:04 IST)
ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്ന് ആവര്‍ത്തിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ടിക്കാറാം മീണ. ഇക്കാര്യം നാളത്തെ സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കും. ആരാധനാലയങ്ങളെ രാഷ്ട്രീയ മത്സരത്തിൽ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാം. ക്ഷേത്രം, മതം, ദൈവം തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. മാതൃകാപെരുമാറ്റച്ചട്ടം, സുപ്രീംകോടതി വിധി എന്നിവ കര്‍ശനമായി നടപ്പാക്കും. മാതൃകാപെരുമാറ്റച്ചട്ടം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും കത്ത് നല്‍കിയെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

അതേസമയം, ടിക്കാറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ബിജെപി പരാതി നൽകി. ബിജെപി മുൻ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് പി നായരാണ് പരാതി നൽകിയത്. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കരുതെന്ന നിർദ്ദേശത്തെ തുടർന്നാണ് പരാതി.

അനുബന്ധ വാര്‍ത്തകള്‍

Next Article