ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തറയില്‍മുക്ക് കോളനിയില്‍ അശോക ഭവനില്‍ കൃഷ്ണന് മകന് മായാണ്ടി കെ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത് എന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ യുവതിയുടെ മുളക്കുഴയിലെ വീട്ടില്‍ കച്ചവടത്തിനായി എത്തിയ യുവാവ് കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ വെള്ളമെടുക്കുന്നതിനായി വീടിനുള്ളിലേക്ക് പോയ യുവതിയെ അടുക്കളയില്‍ വച്ച് പീഡിപ്പിക്കുകയാണുണ്ടായത്.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാരയ്ക്കാട് ഭാഗത്ത് ഇയാള്‍ പച്ചമരുന്ന് കച്ചവടം നടത്തുന്നതായി അറിഞ്ഞതിനെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് അവിടെയെത്തി ഇയാളെ വലയിലാക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. സിഐകെ ബൈജു കുമാര്‍, എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.