ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 14 നവം‌ബര്‍ 2024 (18:44 IST)
തിരുവനന്തപുരം :  സഹകരണസംഘത്തിൽ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസിൽ സ്വാമി തപസ്യാനന്ദ എന്നറിയപ്പെടുന്ന കോട്ടയം സ്വദേശിയായ രാധാകൃഷ്ണൻ (60) അറസ്റ്റിലായി. കടയ്ക്കാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തപസ്യാനന്ദ പിടിയിലായത്. 
 
വെള്ളറടയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ബയോ ടെക്‌നോളജി കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ ജോലി നൽകാനെന്ന പേരിലാണ് കടയ്ക്കാവൂർ സ്വദേശിയിൽനിന്ന് 30 ലക്ഷം തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.
 
സംഭവത്തിൽ തപസ്യാനന്ദ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. സ്വാമി എന്ന നിലയിലായിരുന്നു യുവാക്കളെ വലയിലാക്കിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാൾ കേസുകൾ വന്നതോടെ കർണാടകത്തിലേക്കും അവിടെനിന്ന്‌ വയനാട്ടിലേക്കും കടക്കുകയായിരുന്നു.പണം തിരികെ ലഭിക്കാതെ ആയപ്പോൾ ഇയാൾ ഇടപെട്ടത് പണമോ ജോലിയോ നൽകാമെന്നു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സമാന രീതിയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഉദ്യോഗാർഥികളിൽനിന്ന്‌ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സി.ഐ. രാജ്കുമാർ പറഞ്ഞു. മധുര, എറണാകുളം എന്നിവിടങ്ങളിലും സമാന കേസുകളുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article