ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്: സ്ഥാപന ഉടമ അറസ്റ്റില്‍

Webdunia
തിങ്കള്‍, 16 ജനുവരി 2023 (16:07 IST)
ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ കുണ്ടംകുഴിയിലുള്ള ജി.ബി.ജി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ഡി.വിനോദ് കുമാറിനെയാണ് പോലീസ് പിടികൂടിയത്.
 
ഇയാള്‍ക്കൊപ്പം രണ്ടു ഡയറക്ടര്‍മാരും പോലീസ് പിടിയിലായത്. നിരവധി പേരുടെ പരാതിയെ തുടര്‍ന്നാണ് ബേഡകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒട്ടാകെ പതിനെട്ടു കേസുകളാണ് നിക്ഷേപ തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
ഇരട്ടി പലിശ വരെ വാഗ്ദാനം ചെയ്താണ് ഇയാള്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചത്. സ്ത്രീകള്‍ അടക്കം നിരവധി പേരാണ് പരാതി നല്‍കിയത്. കാല്‍ ലക്ഷം മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ കമ്പനിയില്‍ നിക്ഷേപിച്ചിട്ടു തിരികെ ലഭിക്കാതായതിനെ തുടര്‍ന്നാണ് പരാതി ഉണ്ടായത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article