ചന്ദ്രബോസ് വധക്കേസ്: നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴ്ച

Webdunia
ശനി, 28 മാര്‍ച്ച് 2015 (11:24 IST)
ചന്ദ്രബോസ് കൊലപാതകക്കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനം. മുഹമ്മദ് നിഷാമിനെതിരായ ശാസ്ത്രീയ പരിശോധനകള്‍ വിജയമായ സാഹചര്യത്തിലാണ് ഇത്. ആക്രമണ സമയത്ത് നിസാം ഉപയോഗിച്ച കാര്‍, ഷൂസ്, വസ്ത്രം, വടി എന്നിവയില്‍ നിന്നും ആക്രമണ സ്ഥലത്ത് നിന്നും ശേഖരിച്ച രക്തക്കറ  പരിശോധനയില്‍ നിഷാമിന്‍റെയും ചന്ദ്രബോസിന്‍റെയുമാണെന്ന് തിരിച്ചറിഞ്ഞു.
 
ഇതുകൂടാതെ കാറിന്‍റെ വേഗതയുടെയും ചന്ദ്രബോസിനേറ്റ മുറിവുകളുടെയും ശാസ്ത്രീയ താരതമ്യപഠനവും പൂര്‍ത്തിയായി. ഇവയുടെ ഫലങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ 9 ദൃക്സാക്ഷികളുള്‍പ്പെടെ 80 ഓളം പേരെ സാക്ഷികളാക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.