ചന്ദ്രബോസ് വധം: നിര്‍ണ്ണായക തെളിവ് നഷ്ടപ്പെട്ടു

Webdunia
ബുധന്‍, 4 മാര്‍ച്ച് 2015 (17:36 IST)
ചന്ദ്രബോസ് വധക്കേസില്‍ നിര്‍ണ്ണായക തെളിവ് നഷ്ടപ്പെട്ടു. ചന്ദ്രബോസ് കൊല്ലപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രമാണ് നഷ്ടപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് വസ്ത്രം ശേഖരിക്കാനായില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. അതിനാല്‍ തന്നെവസ്ത്രം നഷ്ടപ്പെട്ടത് കേസില്‍ തിരിച്ചടിയാകും. 
 
കേസില്‍ വിവാദ വ്യവസായി നിസാമിനനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു.  
ചട്ടവിരുദ്ധമായി നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തതിന് തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിസാമിനെതിരെ കാപ്പാ റിപ്പോര്‍ട്ട് തയാറാക്കുന്നതിലും പൊലീസ് കാലതാമസം വരുത്തിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
 
കഴിഞ്ഞ ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച്  നിസാം  സെക്യൂരിറ്റി ജീവനക്കാരനെ വാഹനം ഉപയോഗിച്ച് ഇടിക്കുകയും മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റിരുന്ന ചന്ദ്രബോസ് ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.