കോഴിക്കോട് ഷിഗെല്ലാ രണ്ടാംഘട്ട വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്

വെള്ളി, 25 ഡിസം‌ബര്‍ 2020 (11:57 IST)
കോഴിക്കോട്: കോഴിക്കോട് ഷിഗെല്ലാ രോഗബാധയുണ്ടായ കോട്ടാംപറമ്പിൽ രണ്ടാംഘട്ട വ്യാപനത്തിന് സാധ്യതയെന്ന് പഠനറിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിക്കൽ വിഭാഗമാണ് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയത് കോട്ടാംപറമ്പിൽ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ലാ വ്യാപനം ഉണ്ടായത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോട്ടാംപറമ്പിൽ രണ്ട് കിണറുകളിൽ ഷിഗെല്ലാ ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
 
പ്രദേശത്ത് ഷിഗെല്ല വിണ്ടും പടരാൻ സാധ്യത നിലനിൽക്കുന്നുണ്ട് എന്നും, ജാഗ്രത പുലർത്തണം എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് നിരത്തരമായി ശുചീകരണം നടത്തണം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കോട്ടാംപറമ്പിൽ 11 കാരൻ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 56 പേർ രോഗ ലക്ഷണങ്ങൾ പ്രകടിപിച്ചിരുന്നു. ഇതിൽ അഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുകയും ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍