ചടയമംഗലം മണ്ഡലത്തില്‍ 2001ലെ വിജയം ആവര്‍ത്തിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി എം എം ഹസന്‍

Webdunia
തിങ്കള്‍, 9 മെയ് 2016 (09:07 IST)
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം എത്തിയതോടെ കടുത്ത മത്സരമാണ് ചടയമംഗലം മണ്ഡലത്തില്‍ നടക്കുന്നത്. മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇടത്തോട്ടും വലത്തോട്ടും ഒരുപോലെ മറയുന്ന മണ്ഡലത്തിന്റെ പാരമ്പര്യമാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്. 
 
2001ലെ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചെങ്കിലും ഇപ്പോള്‍ എല്‍ ഡി എഫിന് സ്വാധീനമുള്ള മണ്ഡലമാണ് ചടയമംഗലം. കഴിഞ്ഞ രണ്ട് തവണയും ഇടതിനോടൊപ്പം നിന്ന മണ്ഡലമാണ് ഇത്. ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിറ്റിങ് എം എല്‍ എ മുല്ലക്കര രത്നാകരന്‍ ഇത്തവണയും ജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. 
 
ശക്തനായ എതിരാളിയെ തന്നെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് യു ഡി എഫിന്റെ തീരുമാനം. അതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസനാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 
വാഹന പ്രചാരണങ്ങളുമായി സ്ഥാനാര്‍ത്ഥികളെത്താത്ത ഇടങ്ങളില്ല മണ്ഡലത്തില്‍. എന്‍ ഡി എ സഖ്യവും പ്രചാരണകാര്യത്തില്‍ സജീവമാണ്. ചെറുകക്ഷികളും പ്രമുഖ മുന്നണികള്‍ക്ക് കുറവല്ലാത്ത വെല്ലുവിളി മണ്ഡലത്തില്‍ ഉയര്‍ത്തുന്നുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article