കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും

Webdunia
വ്യാഴം, 19 ജൂലൈ 2018 (14:25 IST)
ഡൽഹി: സംസ്ഥാനത്ത് ശക്തമായ മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ റിജിജു കേരളത്തെലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ്. മൂന്നു ദിവസത്തിനകം മന്ത്രി കേരളത്തിലെത്തി കാര്യങ്ങൾ വിലയിരുത്തുമെന്ന് രാജ്നാഥ് സിങ് ഇന്നസെന്റ് എം പിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. 
 
അതേസമയം കേരളത്തിൽ പലയിടത്തും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 
മണിക്കൂരിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ഇത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂർ നേരത്തേക്ക് മത്സ്യത്തോഴിളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article