വ്യാജ സിഡികള്‍ പിടിച്ചു

Webdunia
ശനി, 16 ഓഗസ്റ്റ് 2014 (17:50 IST)
നീല ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള 2000 ലേറെ വരുന്ന വ്യാജ സിഡികള്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നല്ലളം പാലയ്ക്കല്‍ ഹൌസില്‍ താമസം കല്ലായി റോഡിലെ മെമ്മറി കളക്ഷന്‍സ് ഉടമയുമായ അബ്ദുള്‍ സലാം എന്ന 42 കാരനാണു പിടിയിലായത്.

ഇതിനൊപ്പം സിഡികള്‍ കോപ്പി ചെയ്യുന്ന കോപ്പിയറും കമ്പ്യൂട്ടര്‍ സിപി യൂണിറ്റും പിടിച്ചെടുത്തു. ഇതിനു മുമ്പും ഇയാള്‍ കസ്ബ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഏറെ നാള്‍ ഗള്‍ഫിലായിരുന്ന ഇയാള്‍ അടുത്തിടെയാണ്‌ വീണ്ടും കട തുറന്നത്.

കസ്ബ സിഐ ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ്‌ ഇയാളെ വലയിലാക്കിയത്. സൌത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ എജെ ബാബുവിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.