ജിഷ്ണു കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; കേസില്‍ കാലതാമസം വരുത്തിയ സിബിഐക്കെതിരെ കോടതിയുടെ വിമർശനം

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (11:45 IST)
ജിഷ്ണു കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണുക്കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സി.ബി.ഐ. നേരത്തെ സംസ്ഥാന സര്‍ക്കാരിനെയും സുപ്രീം കോടതിയേയും അറിയിച്ചിരുന്നത്. ഏറ്റെടുക്കാനുള്ള പ്രാധാന്യം ഈ കേസിനില്ലെന്നും സി ബി ഐയ്ക്ക് ഇപ്പോള്‍ത്തന്നെ കേസുകളുടെ ബാഹുല്യമാണെന്നുമുള്ള വിശദീകരണമാണ് അന്ന് സിബിഐ നല്‍കിയത്.
 
എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചവേലയില്‍ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയതോടെയാണ് സിബിഐ ആദ്യത്തെ നിലപാട് തിരുത്തിയത്. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി കാലതാമസം തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article