കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ

Webdunia
ശനി, 1 നവം‌ബര്‍ 2014 (09:27 IST)
പ്രശസ്തമായ കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപിടുത്തത്തില്‍ ക്ഷേത്രത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം അറിവായിട്ടില്ല.
 
ക്ഷേത്രത്തിലേക്കു തീപടരുന്നതുകണ്ട നാട്ടുകാര്‍ മണി മുഴക്കിയാണു പ്രദേശവാസികളെ വിവരമറിയിച്ചത്. നാലമ്പലത്തിനകത്ത് ശ്രീകോവലിനടുത്തുള്ള ശിവന്റെ ഉപദേവാലയവും മണ്ഡപവും കത്തി നശിച്ചു.
 
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ വൈകിയാണ് തീ അണച്ചത്. നവംബര്‍ 27ന് കൊടിയേറ്റം നടക്കാനിരിക്കെയാണ് അഗ്നിബാധയുണ്ടായത്. സംഭവസമയത്ത് ആരും ക്ഷേത്രത്തിനുളളില്‍ ഉണ്ടായിരുന്നില്ല. ഷോര്‍ട്‌സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ചുറ്റമ്പലത്തിന്റെ വിളക്കില്‍നിന്ന് തീ പടര്‍ന്നതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.