വനത്തിനുള്ളിൽ അതിക്രമിച്ചു കടന്നു: ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസ്

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (20:16 IST)
ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു. വനത്തിൽ അതി‌ക്രമിച്ച് കടന്നതിൽ കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. 
 
ബാബുവിനൊപ്പം മലകയറിയ വിദ്യാത്ഥികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. സ്വാഭാവിക നടപടി ആയിക്കോട്ടെയെന്ന് ബാബുവിന്റെ ഉമ്മ നടത്തിയ പ്രതികരണത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇനിയും ആളുകൾ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
 
ബാബുവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ ഒരാൾ മല കയറിയിരുന്നു.മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്.
 
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചിലവ് വന്നുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. 

അനുബന്ധ വാര്‍ത്തകള്‍

Next Article