തലസ്ഥാനത്ത് കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അച്‌ഛനും മകനും മരിച്ചു. തിരുവനന്തപുരം പോത്തന്‍കോടിനു സമീപം ചിട്ടിക്കരയിൽ ആണ് കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞത്.
പോത്തൻകോട് അയണിമൂട് സ്വദേശി വേണു, മകൻ അഖിൽ എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.