സ്ഥാനാര്‍ത്ഥിയുടെ മാതാവിന്‍റെ വോട്ട് കള്ളവോട്ടുകാര്‍ ചെയ്തു

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2015 (12:37 IST)
സ്ഥാനാര്‍ത്ഥിയുടെ മാതാവിന്‍റെ വോട്ട് അവര്‍ ബൂത്തിലെത്തും മുമ്പേ കള്ളവോട്ടുകാര്‍ എത്തി വോട്ടു ചെയ്തു. ബീമാപ്പള്ളി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അബു ഷഹീമിന്‍റ് ഉറപ്പായ ഒരു വോട്ടാണു ഇങ്ങനെ പോയത്. 
 
അബുവിന്‍റെ ഉമ്മ അയിഷ ഉമ്മ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ പോളിംഗ് ഓഫീസര്‍ പറഞ്ഞു നിങ്ങള്‍ നേരത്തേ വോട്ടു ചെയ്തല്ലോ എന്ന്... സ്തബ്ധനായ സ്ഥാനാര്‍ത്ഥിയും ബൂത്തിലിരുന്ന സ്വന്തം ഏജന്‍റും അപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അമളി മനസിലാക്കിയത്. 
 
കള്ളവോട്ടുകാരനെ കണ്ടെത്തണമെന്നും പോളിംഗ് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയും കൂട്ടരും ബഹളം വച്ചു. എങ്കിലും സ്ഥലത്തെത്തിയ സ്ഥലം സി.ഐ സജില്‍ ഇവരെ പറഞ്ഞു സമാധാനിപ്പിച്ചതോടെ രംഗം ശാന്തമായി. തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നു എന്ന് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.