വിജിലന്‍സ് കേസില്‍ ആരോപണ വിധേയരായ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി.
ബിടെക് എന്‍ജിനീയറിങ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് കാലിക്കറ്റ് വിസി ഡോ എം കെ. അബ്ദുസ്സലാം, പ്രൊ വൈസ് ചാന്‍സലര്‍ പ്രൊ. രവീന്ദ്രനാഥ്, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍.എസ് രാമകൃഷ്ണന്‍, രാമകൃഷ്ണന്റെ മകള്‍ സംഗീത എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.