കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍ വാച്ച്മാന് നിയമനത്തില്‍ വന്‍ ക്രമക്കേട് നടന്നെന്ന വാര്‍ത്താ വസ്തുതാവിരുദ്ധമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍.
എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ അഭിമുഖത്തില്‍ മനപൂര്‍വ്വം പിന്തള്ളിയെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുപരീക്ഷയുടെ മാര്‍ക്ക് അഭിമുഖം നടത്തുന്നവരെ കാണിക്കാറില്ല. അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചതെന്ന അരോപണം അന്വേഷിക്കമെന്നും അദ്ദേഹം പറഞ്ഞു
അതേസമയം റാങ്ക് ലിസ്റ്റിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്യോഗാര്‍ത്ഥികളാണ് തീരുമാനം.