കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരെ മർദിച്ച കേസിൽ കോഴിക്കോട് ടൗൺ എസ് ആയിരുന്ന വിമോദിനെതിരായ നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. നാലു ദിവസത്തേക്കാണ് സ്‌റ്റേ ഉത്തരവ്. ഈ മാസം 16 വരെയാണ് സ്റ്റേ ഉത്തരവിന്റെ കാലാവധി. വിമോദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് കമാല്‍ പാഷെയുടേതാണ് ഉത്തരവ്.
മാധ്യമപ്രവർത്തകരുടെ തൊഴിൽ തടസ്സം വരുത്തിയതിനും അവരെ കയ്യേറ്റം ചെയ്തതിനും നിലവിൽ രണ്ട് കേസുകളാണ് വിമോദിനെതിരെയുള്ളത്. മർദനമേറ്റ മാധ്യമപ്രവർത്തകരുടെ പരാതിയുടേയും എ ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് കേസ്. അതേസമയം. ഇരുവരും തമ്മിലുള്ള പ്രശ്നം രമ്യമായ രീതിയിൽ സംസാരിച്ച് പരിഹരിക്കാൻ ജസ്റ്റിസ് കമാൽ പാഷ നിർദേശിച്ചു.